kpk

പയ്യന്നൂർ : കെ പി കുഞ്ഞിക്കണ്ണന്റെ പാർലമെന്ററി പ്രവർത്തനങ്ങൾ മാതൃകാപരവും പുതുതലമുറക്ക് അനുകരണീയവും ആയിരുന്നെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. വി.എൻ.എരിപുരം സൗഹൃദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാറമേലിൽ സംഘടിപ്പിച്ച കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകർ ഉദ്യോഗസ്ഥരോടും ജനങ്ങളോടും വിനയപൂർവ്വം പെരുമാറണമെന്നും ഇല്ലെങ്കിൽ കണ്ണൂരിൽ സംഭവിച്ചത് പോലുള്ള ആത്മഹത്യകൾ സമൂഹത്തിൽ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രസ്റ്റ് വൈസ് ചെയർമാൻ കെ. എൻ. വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. ജയരാജ്, എം.പി.ഉണ്ണികൃഷ്ണൻ, എം.കെ.രാജൻ, പി.ലളിത , അഡ്വ.കെ.ബ്രിജേഷ് കുമാർ, വി.സി നാരായണൻ,വി.വി.ഉണ്ണികൃഷ്ണൻ, കെ.വി. ഭാസ്കരൻ, കെ.ടി.ഹരീഷ്, എൻ.ഗംഗാധരൻ, കെ.എം.ശ്രീധരൻ, ടി.വി.പവിത്രൻ പ്രസംഗിച്ചു.