amal

പെരിയ (കാസർകോട്):ഉദുമ പെരിയ സീനെറ്റ് കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ 72 പോയിന്റ് നേടി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മുന്നിലെത്തി. 24 പോയിന്റ് നേടി കണ്ണൂർ ഗവ.ആയുർവേദ കോളേജ് രണ്ടും 22 പോയിന്റ് നേടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മൂന്നും സ്ഥാനങ്ങളിലാണ്. സ്റ്റേജിതര മത്സരങ്ങളിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പെരിന്തൽമണ്ണ എം.ഇ .എസ് കോളേജിലെ എം.കെ.ആയിഷ താരമായി. മഹാകവി പി.കുഞ്ഞിരാമൻ നായർ, ഗോവിന്ദപൈ ടി.ഉബൈദ്, മഹാകവി കുട്ടമ്മത്ത്, വിദ്വാൻ പി.കേളുനായർ, ടി.എസ്.തിരുമുമ്പ് എന്നിവരുടെ നാമധേയത്തിലുള്ള ആറു വേദികളിലായാണ് സ്റ്റേജിന മത്സരങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കുക. കലോത്സവത്തിന് നാളെ തിരശീല വീഴും.