
തലശ്ശേരി: സ്തനാർബുദ ബോധവൽക്കരണ ഭാഗമായി ലയൺസ് ക്ലബ്ബ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നാളെ പിങ്കത്തോൺ മെഗാറാലി സംഘടിപ്പിക്കും. റാലിയിൽ നാലായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്ന രീതിയിലാണ് മെഗാറാലി ഒരുക്കുന്നത്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പാൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി സ്റ്റേഡിയത്തിൽ റാലി സമാപിക്കും. തുടർന്ന് കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ ആവശ്യമുള്ളർക്ക് സൗജന്യ സ്താനാർബ്ബുദ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെഗാറാലിയുടെ ഫ്ളാഗ് ഓഫ് നാളെ രാവിലെ 8 മണിക്ക് തലശ്ശേരി എ.എസ്.പി. .കെ.എസ്.ഷെഹൻഷാ നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ ലയൺസ് ഭാരവാഹികളായ ടി.എം.ദിലീപ് കുമാർ, മേജർ പി.ഗോവിന്ദൻ, രാജഗോപാൽ എന്നിവർ സംബന്ധിച്ചു.