
ഇരിട്ടി : മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കൺവെൻഷൻ ജില്ല ട്രഷറർ മഹമൂദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു.ഇരിട്ടി പയഞ്ചേരി മുക്ക് ഇയോട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷനിൽ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി , സെക്രട്ടറി അൻസാരി തില്ലങ്കേരി,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, റഹിയാനത്ത് സുബി ,എം കെ ഹാരിസ്, ഖാദർ ഉളിയിൽ, പി.വി.ഇബ്രാഹിം, സി ഹാരിസ് ഹാജി, എൻ.മുഹമ്മദ് , സി അബ്ദുല്ല , എം.കെ. മുഹമ്മദ് , എം.പി.അബ്ദുറഹിമാൻ , അരിപ്പയിൽ മുഹമ്മദ് ഹാജി , നാസർ കേളോത്ത് , ഇജാസ് ആറളം , കെ.പി.റംഷാദ്, ഫവാസ് പുന്നാട് , അജ്മൽ ആറളം , തറാൽ ഹംസ , സലാം പെരുന്തയിൽ , പി.കെ.ബൽക്കീസ് , എം.എം.നൂർജഹാൻ ,ഇ.കെ.ഷഫാസ്, ഷമൽ വമ്പൻ, സമീർ പുന്നാട് , വി പി റഷീദ് പ്രസംഗിച്ചു.ജനറൽസെക്രട്ടറി ഒമ്പാൻ ഹംസ സ്വാഗതം പറഞ്ഞു.