
കണ്ണൂർ: പട്ടിക ജാതി-വർഗ വിഭാഗത്തിലെയും ദുർബല സമൂഹത്തിലെ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അംബേദ്കറൈറ്റസ് എംപ്ലോയീസ് പെൻഷനേഴ്സ് വെൽഫെയൽ ഓർഗനൈസേഷന്റെ (എ.ഇ.പി.ഡബ്ല്യു.ഒ) ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് തെക്കിബസാറിലെ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഡിവൈ.എസ്.പി കെ.വി.ബാബു ഉദ്ഘാടനം ചെയ്യും. എ.ഇ.പി.ഡബ്ല്യു.ഒ ജില്ലാ പ്രസിഡന്റ് കെ.വി. രതീശൻ അദ്ധ്യക്ഷത വഹിക്കും.സാമൂഹ്യപ്രവർത്തക ധന്യ രാമൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിക്കും. ശശി താപ്രോൻ, രാജേഷ് ഓൾനടിയൻ, പത്മനാഭൻ മൊറാഴ, ബി.ദാമോദരൻ, ശശിധരൻ, ഉത്തമൻ ശ്രീകണ്ഠാപുരം ,ബൈജുരാജ് എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ശശി താപ്രോൻ, സന്തോഷ് തെക്കൻ, ടി. സുലേചന, സത്യൻ ആരംഭൻ എന്നിവർ പങ്കെടുത്തു.