
നീലേശ്വരം: ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി ആതിഥ്യമരുളുന്ന റവന്യു ജില്ല കായിക മേള 21 മുതൽ 23 തീയ്യതി വരെ പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.ഏഴ് സബ് ജില്ലകളിൽ നിന്നായി 2500 ഓളം കായിക പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും
ദീപശിഖ പ്രയാണം 21ന് ചായ്യോത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ആരംഭിച്ച് നീലേശ്വരം ടൗണിൽ വന്ന് തിരികെ ഇ.എം.എസ് സ്റ്റേഡിയത്തിൽ അവസാനിക്കും.ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് സിൽവർ മെഡലിസ്റ്റ് കെ.സി.സർവൻ തിരികൊളുത്തും. മേളയുടെ ഉദ്ഘാടനം ജില്ല പൊലീസ് സൂപ്രണ്ട് ഡി.ശില്പ 21ന് വൈകുന്നേരം 3ന് നിർവ്വഹിക്കും. സംഘാടക സമിതി ഭാരവാഹികളായ ടി.വി.മധുസൂദനൻ ,ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും വൈസ് ചെയർമാനുമായ കെ.ശ കുന്തള, ടി.വി.സച്ചിൻ കുമാർ, കെ.സന്തോഷ്, പി.വി.സുകുമാരൻ, കെ.ഇർഷാദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.