
കാഞ്ഞങ്ങാട്: ജില്ല ലൈബ്രറി കൗൺസിലിന്റെ ഗ്രഡേഷൻ സന്ദർശനം 21 ന് ആരംഭിക്കും. ഹൊസ്ദുർഗ് താലൂക്കിൽ 21ന് രാവിലെ 10ന് തൃക്കരിപ്പൂർ മധുരങ്കൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിലാണ് ഗ്രഡേഷൻ ആരംഭിക്കുന്നത്. ഇരുപത്തിരണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഗ്രഡേഷൻ നവംബർ 18ന് മാങ്ങാട് അംബാപുരം മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ അവസാനിക്കും. കാസർകോട് താലൂക്കിൽ 22 ന് തുടങ്ങി നവംബർ 7ന് അവസാനിക്കും വെള്ളരിക്കുണ്ട് താലൂക്കിൽ നവംബർ 11ന് തുടങ്ങി നവംബർ 20ന് അവസാനിക്കും. മഞ്ചേശ്വരം താലൂക്കിൽ നവംബർ 23ന് തുടങ്ങി നവംബർ 29ന് അവസാനിക്കും . ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരനാണ് ഹൊസ്ദുർഗിലെ ഗ്രഡേഷൻ കമ്മിറ്റിയുടെ കൺവീനർ.ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജനാണ് മറ്റ് താലൂക്കുകളിൽ കൺവീനർ.