
തൃക്കരിപ്പൂർ:കേരള സർക്കാർ വ്യവസായ - വാണിജ്യ വകുപ്പിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു . തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ഹാഷിം കാരോളം, എം. സൗദ , ശംസുദ്ധീൻ ആയിറ്റി, പഞ്ചായത്ത് കൃഷി ഓഫീസർ രജീന സംസാരിച്ചു. നീലേശ്വരം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ ക്ലാസെടുത്തു. ഭക്ഷ്യസംസ്കരണ പദ്ധതിയെക്കുറിച്ച് ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ ചിത്ര വിശദീകരിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റി എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് കെ.വി.വിശാഖ് കുമാർ സ്വാഗതം പറഞ്ഞു.