
കണ്ണൂർ: ക്വാർട്ടേഴ്സിന് മുന്നിലെ റോഡിൽ എ.ഡി.എം നവീൻ ബാബുവും പെട്രോൾ പമ്പ് ഉടമ പ്രശാന്തനും തമ്മിൽ കാണുന്നതെന്ന തരത്തിൽ സി.സി ടി.വി ദൃശ്യം പുറത്തവന്നു. എ.ഡി.എം നടന്നുപോകുമ്പോൾ പ്രശാന്തൻ സ്കൂട്ടറിൽ പിന്തുടർന്ന് വരുന്നു. സ്‌കൂട്ടറിന്റെ വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം പോകുന്നതും കാണാം. എൻ.ഒ.സി ലഭിക്കാൻ ക്വാർട്ടേഴ്സിലെത്തി 98,500 രൂപ നൽകിയെന്ന് പ്രശാന്തൻ ആരോപിക്കുന്ന ഒക്ടോബർ 6ലേതാണ് ദൃശ്യം. എന്നാൽ പണം നൽകന്നതുമായി ബന്ധപ്പെട്ടതൊന്നും ഇതിലില്ല. ക്വാർട്ടേഴ്സിന് സമീപത്തെ പള്ളിക്കുന്ന് സ്‌കൂളിലെ ക്യാമറയിൽ ഉച്ചയ്ക്ക് 12.45ന് പതിഞ്ഞതാണ് ദൃശ്യങ്ങൾ. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്.