
തളിപ്പറമ്പ് : കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജ് യൂണിയൻ കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.അജയ കുമാർ
ഉദ്ഘാടനം ചെയ്തു. കുട്ടികളെ മാനവീകതയിലേക്ക് കൈപിടിച്ചുയർത്തുന്നരായി അദ്ധ്യാപകർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ ചെയർമാൻ എം.ടി.പി നിബ്രാസ് അദ്ധ്യക്ഷത വഹിച്ചു. ഗായകൻ ജിനിത്ത് സജീവൻ മുഖ്യാതിഥിയായി. സി ഡി. എം.ഇ.എ പ്രസിഡന്റ് അഡ്വ.പി.മഹമൂദ്,ജനറൽ സെക്രട്ടറി മഹ്‌മൂദ് അളളാംകുളം,കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ കെ.ഹുസൈൻ ഹാജി,കോളേജ് മാനേജർ അഡ്വ.എസ്.മുഹമ്മദ്, പ്രിൻസിപ്പാൾ ടി.പി.അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ.വി.ഫൈസൽ,ഹെഡ് അക്കൗണ്ടന്റ് പി.എ. താജുദ്ധീൻ,കെ.പി.സഹല, കെ.എം.ജാബിർ,സാന്ദ്ര റോസ് മേരി,പി.തൻസീഹ സംസാരിച്ചു. മ്യൂസിക് ഫ്യൂഷനും ഇതോടനുബന്ധിച്ച് നടന്നു