
കാസർകോട് :മുളിയാർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എടനീർ ചൂരിമൂലയിലെ മൈമൂനയുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മൈമൂന ആക്ഷൻ കമ്മിറ്റി ആദൂർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ചെയർമാൻ അഡ്വ.പി.എസ്.അബ്ദുൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. എ.ആർ.ധന്യവാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി, ദാമോദരൻ, സുബൈർ പടുപ്പ് സംസാരിച്ചു. സി കെ.എം മുനീർ സ്വാഗതവും അഷറഫ് ബോവിക്കാനം നന്ദി പറഞ്ഞു. പള്ളത്ത് നിന്നാരംഭിച്ച മാർച്ചിന് സി എച്ച് ഐത്തപ്പൻ , മനാഫ് എടനീർ, എം.എച്ച്. അബ്ദുൽ ഖാദർ, ഹനീഫ ആഷിർവാദ് , ബി.എം.അഷറഫ് , അസിസ് കോലച്ചിയെടുക്കും എന്നിവർ നേതൃത്വം നൽകി.