speaker

തലശ്ശേരി:സംരംഭകരായി മാറാൻ ജീവിതത്തിലെ വെല്ലുവിളികൾ വിദ്യാർത്ഥിസമൂഹം ഏറ്റെടുക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പറഞ്ഞു. തലശ്ശേരി കോളേജ് ഒഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സെറ്റപ്പ് ആൻഡ് സസ്‌റ്റെയിനബിലിറ്റി ഇന്നോ സ്പാർക്ക് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പൽ ഡോ.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ഡാറ്റ സയൻസ് എന്ന വിഷയത്തിൽ ഡോ.ലിഖിൽ സുകുമാരൻ ക്ലാസെടുത്തു. അസി. പ്രൊഫസർ ടി.കെ.നിവ്യ, ശിൽപശാല കോ ഓർഡനേറ്റർ ഡോ.പി.ടി.ഉസ്മാൻ കോയ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.ദിവാകരൻ, പരിഷത്ത് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എം രമ്യ, സങ്കേതം സംസ്ഥാന കോ ഓർഡനേറ്റർ അഡ്വ.ജോസ് പി. ജോസഫ്, യുവസമിതി കണ്ണൂർ ചെയർമാൻ അമൽ മോഹൻ, കോളേജ് യൂണിയൻ പ്രതിനിധി എം.വി.അശ്വിൻ രാജീവ് എന്നിവർ സംസാരിച്ചു.