പിലാത്തറ: വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ്‌വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമിതി മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും കുടുംബസംഗമവും ഒരുക്കി. പിലാത്തറ വ്യാപാരി മന്ദിരത്തിൽ ചലച്ചിത്രതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പിലാത്തറ വെസ്റ്റ് സെക്രട്ടറി ഇ.വി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പിലാത്തറ ഈസ്റ്റ് പ്രസിഡന്റ് പി. സജീവ്, സംസ്ഥാന കമ്മിറ്റി അംഗം കെ. പങ്കജവല്ലി, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി വിത്സൺ, മാടായി ഏരിയ സെക്രട്ടറി എം.കെ തമ്പാൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി രഘുനാഥ്, പിലാത്തറ വെസ്റ്റ് പ്രസിഡന്റ് വി.പി സഞ്ജീവ്, ഏരിയ പ്രസിഡന്റ് എം. രാമചന്ദ്രൻ, ഗായകൻ രതീഷ് പല്ലവി, പിലാത്തറ ഈസ്റ്റ് സെക്രട്ടറി ഷാജി മാസ്‌കോ പ്രസംഗിച്ചു.