തലശ്ശേരി: ജില്ലയിലെ ഫിലമെന്റ് രഹിത ഊർജ്ജ സംരക്ഷണ പഞ്ചായത്തായി കതിരൂർ മാറുകയാണ്. പരിസ്ഥിതി സൗഹൃദവും ഊർജ്ജ സംരക്ഷണവും ലക്ഷ്യമിട്ടൊരുങ്ങുന്ന ഈ പദ്ധതിയുടെ ഭാഗമായി കതിരൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രണ്ടായിരത്തോളം എൽ.ഇ.ഡി. ബൾബുകൾ വിതരണത്തിനൊരുങ്ങുകയാണ്.ഫിലമെന്റ് ബൾബുകൾ പൂർണ്ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം തികച്ചും മാതൃകാപരമാണ്. കതിരൂർ പഞ്ചായത്ത് ഹരിതകർമ്മസേനയും വി.എച്ച്.എസ്.ഇ വിഭാഗം ടി.ടി.ഐ. വിദ്യാർത്ഥികളും ചേർന്നാണ് 2000 ത്തോളം 9വാൾട്ട് എൽ.ഇ.ഡി. ബൾബുകൾ നിർമ്മിച്ചു നല്കുന്നത്.

ബൾബ് നിർമ്മാണത്തിന് പരിശീലനം

സേവനത്തിന്റെ ഊർജ്ജം പ്രസരിക്കുന്ന ഈ പദ്ധതിയിൽ ബൾബ് നിർമ്മാണത്തിന് പരിശീലനം നല്കുന്നത് വി.എച്ച്.എസ്.ഇ. വിഭാഗം വൊക്കേഷനൽ അദ്ധ്യാപകൻ കെ കെ. അഖിൽ ആണ്. ഊർജ്ജ സംരക്ഷണമേന്മ വിളിച്ചോതുന്ന പരിപാടിയുടെ ആദ്യ ബൾബ് നിർമ്മാണ ഘട്ടം ആരംഭിച്ചതിന്റെ സന്തോഷത്തിലാണിവർ. രണ്ടായിരം ബൾബുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുകയെന്ന് അദ്ധ്യാപകൻ കെ.കെ.അഖിൽ പറഞ്ഞു.

കതിരൂർ പൂർണ്ണമായും ഫിലമെന്റ് രഹിത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ കെ.പ്രിയ