sapthathiyatra

കാഞ്ഞങ്ങാട്:വൈ.എം.സി എ സപ്തതി സന്ദേശ സമാധാനയാത്ര മാന്തോപ്പ് മൈതാനിയിൽ മുൻ ദേശീയ ചെയർമാൻ ജസ്റ്റിസ് ജെ.ബി കോശി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും. കാസർകോട് സബ്ബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി അദ്ധ്യക്ഷത വഹിച്ചു. തലശേരി അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റനും കേരള റീജിയൺ ചെയർമാനുമായ ജോസ് നെറ്റിക്കാടൻ ,അഡ്വ.സി പി.മാത്യു, മാനുവൽ കുറിച്ചിത്താനം, വർഗീസ് പള്ളിക്കര, ഡോ.കെ.എം.തോമസ്, അഡ്വ.വി.സി.സാബു, അഡ്വ.സജി തമ്പാൻ, വർഗീസ് അലക്സാണ്ടർ, വി.എം. മത്തായി, ബേബി ചെറിയാൻ, സാജു വെള്ളേപ്പള്ളി, സിസിലി പുത്തൻപുര ,ലാബി ജോർജ്, സി എം.ബൈജു, കുര്യൻ തുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു.