
കണ്ണൂർ:കാർഷിക മേഖലയിലെ ഉത്പാദനക്ഷമതയും മൂല്യവർദ്ധനസാദ്ധ്യതകളും വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ ഫാർമിംഗ് ക്ലസ്റ്റർ പദ്ധതി ആരംഭിക്കുന്നു.കാർഷിക വിള ഉത്പാദനം, ലൈവ് സ്റ്റോക്സ്,മത്സ്യബന്ധനം, കാർഷിക സംരംഭങ്ങൾ, കസ്റ്റം ഹയറിംഗ് സെന്റർസ് എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. ജില്ലയിലെ മാലൂർ, വയക്കര, ചെറുതാഴം, തില്ലങ്കേരി, കുറുമാത്തൂർ, പടിയൂർ കല്ലിയോട് സി ഡി.എസുകളിലായി 300 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്റർ രൂപീകരിക്കുന്നത്. മൂന്ന് വർഷം കാലാവധിയിൽ 40 ലക്ഷം രൂപ ഓരോ ക്ലസ്റ്ററുകൾക്കും അനുവദിക്കും.കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് കൃഷിയിൽ നിന്നുള്ള മിച്ച ഉത്പാദനം കണ്ടെത്തി മൂല്യവർദ്ധനയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്ന ഗ്രേഡിംഗ്, പ്രോസസ്സിംഗ്, സോർട്ടിംഗ്, ബ്രാൻഡിംഗ് ചെയ്ത് ഐ.എഫ്.സി സെന്ററുകൾ സ്ഥാപിച്ച് വിപണനവും നടത്തും.