bus-samaram

ക​മ്പി​ൽ: ബ​സ് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി-​മ​യ്യി​ൽ, ജി​ല്ലാ​ആ​ശു​പ​ത്രി-​ക​ണ്ണാ​ടി​പ്പ​റ​മ്പ് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളുടെ പ​ണി​മു​ട​ക്ക്. മ​യ്യി​ൽ ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഐ​ശ്വ​ര്യ ബ​സ് ഡ്രൈ​വ​ർ കു​റ്റ്യാ​ട്ടൂ​ർ കാ​രാ​റ​മ്പ് സ്വ​ദേ​ശി ര​ജീ​ഷ് (37), യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​ക്കൈ​യി​ലെ പി. രാ​ധാ​കൃ​ഷ്ണ​ൻ (56) എ​ന്നി​വ​രെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.സമരത്തെ തുടർന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ദുരിതം നേരിട്ടു.

ഞായറാഴ്ച ഉ​ച്ച ക​ഴി​ഞ്ഞാണ് ബസ് സമരത്തിൽ കലാശിച്ച സംഭവങ്ങളുടെ തുടക്കം. ഐ​ശ്വ​ര്യ ബ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്തതുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ ക​മ്പി​ൽ ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ന​ണി​യൂ​ർ ​ന​മ്പ്രം സ്വ​ദേ​ശി ന​സീ​റും സു​ഹൃ​ത്ത് മ​നാ​ഫും ഐശ്വര്യ ബസിലെ ഡ്രൈ​വ​ർ ര​ജീ​ഷു​മാ​യി വാ​ക്കേറ്റത്തിലേർപ്പെട്ടിരുന്നു.ക​ണ്ണൂ​രി​ൽ നി​ന്ന് ബ​സ് തി​രി​ച്ച് വരുന്നതിനിടെ നസീറും മനാഫും കാ​ത്തി​രു​ന്ന് ഡ്രൈ​വ​ർ രജീഷിനെ മ​ർ​ദി​ച്ചു. അക്രമം ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​ൻ രാ​ധാ​കൃ​ഷ്ണ​ന് മ​ർ​ദനമേറ്റത്. ത​ല​ക്ക് പ​രി​ക്കേ​റ്റ് മ‍​യ്യി​ൽ സി​.എ​ച്ച്.സി​യി​ൽ പ്ര​വേ​ശി​പ്പി​ക്കപ്പെട്ട രാ​ധ​കൃ​ഷ്ണ​ന് ആ​റ് തു​ന്നിക്കെട്ട് ഇടേ​ണ്ടി വ​ന്നു. മ​ർ​ദ​ന​മേ​റ്റ ഡ്രൈ​വ​ർ ര​ജീ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​രി​ങ്ക​ൽ ചീ​ളു​ക​ൾ തു​ണി​യി​ൽ പൊ​തി​ഞ്ഞ് ത​ല​യ്ക്ക് ഇ​ടി​ക്കു​കയാ​യി​രു​ന്നു​വെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ പൊലീ​സി​നോ​ടു പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​ന് ശേ​ഷം ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ട ന​സീ​റിനെയും മ​നാ​ഫിനെയും മ​യ്യി​ൽ എ​സ്ഐ പ്ര​ശോ​ഭും സം​ഘ​വും രാ​ത്രി ക​മ്പി​ൽ​ക്ക​ട​വ് ഭാ​ഗ​ത്തു​നിന്ന് അ​റ​സ്റ്റ് ചെ​യ്തു. അക്രമത്തെ തുടർന്ന് ഈ റൂട്ടിൽ സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കാൻ അർദ്ധരാത്രിയോടെ തൊ​ഴി​ലാ​ളി​ക​ൾ തീ​രു​മാ​നനെടുക്കുകയായിരുന്നു.

മയ്യിൽ റൂട്ടിൽ അക്രമം ആദ്യമല്ല

നിരന്തരം ബസ് ജീവനക്കാർ ആക്രമിക്കപ്പെടുന്നതായി പരാതിയുള്ള റൂട്ടാണ് മയ്യിൽ -കണ്ണൂർ ആശുപത്രി റൂട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കാട്ടാമ്പള്ളി കുന്നിൽ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് അറുപതംഗസംഘം ബസിൽ ഇരച്ചുകയറി ബസ് ജീവനക്കാരെ ആക്രമിച്ചിരുന്നു.

മ​യ്യി​ൽ-​ക​ണ്ണൂ​ർ ആ​ശു​പ​ത്രി റൂ​ട്ടി​ൽ ബ​സ് ജീ​വ​നക്കാ​ർ​ക്കു ​നേ​രേ ആ​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം-ബ​സ് മ​യ്യി​ൽ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ