ഇരിട്ടി: യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള പുന്നാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 27ന് നടക്കും. യു.ഡി.എഫിന്റെ പാനലിന് എതിരായി നാല് കോൺഗ്രസ് പ്രവർത്തകരും നാല് ബി.ജെ.പി.പ്രവർത്തകരുമാണ് മത്സരിക്കുന്നത്. മത്സരിക്കുന്ന കോൺഗ്രസ് പ്രവർത്തകരായ ബാലൻ പെരിങ്ങാലി, എബ്രഹാം എം.ജി, പി.വി തമ്പായിയമ്മ, എ.ലക്ഷ്മി എന്നിവരെ കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

തങ്ങൾ ഉന്നയിച്ച് ആവശ്യങ്ങൾ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാത്തതാണ് മത്സര രംഗത്ത് ഉറച്ച് നിൽക്കാൻ കാരണമായി അവർ പറയുന്നത്. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് സരേഷ് ബാബു, എ.കെ.അജേഷ്, സുരേഷ് കുമാർ, ഉഷ പയ്യൻ എന്നിവരാണ്. യു.ഡി.എഫ് പാനലിലെ വാഹിദ പാനേരി നേരഞ്ഞെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 27 ന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് മണി വരെയാണ് തിരഞ്ഞെടുപ്പ്‌.