south-school

കാഞ്ഞങ്ങാട് : വിദ്യാകിരണംപദ്ധതിയിലൂടെ മൂന്നു കോടി ചിലവഴിച്ച് കാഞ്ഞങ്ങാട് സൗത്ത് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ലത, കെ.പ്രഭാവതി, കെ.അനീഷൻ, കൗൺസിലർ സെവൻ അബുൽറഹിമാൻ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം.സുനിൽകുമാർ, ഹൊസ്ദുർഗ് ബി.പി.സി കെ.വി.രാജേഷ്, കെ.പി. ബാലകൃഷ്ണൻ, കെ.കെ.വത്സലൻ, ഗാംഗാധരൻ കൊവ്വൽ, ടി.വി.നന്ദകുമാർ, പ്രമോദ് കരുവളം, സണ്ണി അരമന, ഉദിനൂർ സുകുമാരൻ, പി.ടി.എ പ്രസിഡന്റ് കെ.വി.സുധീഷ്,, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ഹേമമാലിനി, എസ്.എം.സി ചെയർമാൻ അബ്ദുൽ നസിർ, മദർ പി.ടി.എ പ്രസിഡന്റ് പി.എം.രചന, മദർ വൈസ് പ്രസിഡന്റ് എൽ.സുലൈഖ, എൻ.ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. രഞ്ജിത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി.വി.രമേശൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം.എ.അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.