judo
കാസർകോട് ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കുന്ന് ഗ്രീൻ വുഡ്സ് സ്കൂളിൽ നടന്ന 37 മത് ജൂഡോ ചാമ്പ്യൻ ഷിപ്പ് സ്കൂൾ പ്രിൻസിപ്പാൾ ഗണേഷ് കട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: പാലക്കുന്ന് ഗ്രീൻ വുഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ കാസർകോട് ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന 37 മത് ജൂഡോചാമ്പ്യൻഷിപ്പിൽ 18 സ്വർണവും 5 വെള്ളിയുമായി ടോപ്പ് ഗൺ ജൂഡോ അക്കാഡമി പെരിയ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ഗ്രീൻ വുഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ഗണേഷ് കട്ടയത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഹനീഫ്‌,സലിം പൊന്നമ്പത്ത്, ശാശ്വന്ത, പെരിയ ലത്തീഫ്, പി.വി.അനിൽ കുമാർ, മനോജ് പള്ളിക്കര ഹനീഫ് എന്നിവർ സംസാരിച്ചു. കെ.വിജയ കൃഷ്ണൻ സ്വാഗതവും പ്രതാപ് ലാൽ നന്ദിയും പറഞ്ഞു ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.ആർ.റെൻ സമ്മാനവിതരണം നടത്തി .