തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളക്ക് തലശ്ശേരിയിൽ പ്രൗഢമായ തുടക്കം. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ 15 ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകളാണ് മാറ്റുരക്കുന്നത്. സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു
കായിക താരങ്ങൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും സർക്കാർ നൽകുന്നുണ്ടെന്നും കായിക രംഗത്ത് മുന്നേറാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.സാഹിറ, കൗൺസിലർ പി.കെ.സോന, ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.രാജേഷ് കുമാർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി.സുധീർ, ജില്ലാ സ്‌കൂൾ സ്‌പോർട്സ് കോ-ഓർഡിനേറ്റർ പി.പി.മുഹമ്മദലി, രജീഷ് കാളിയത്താൻ സംസാരിച്ചു.