prakashanam-

കാസർകോട്: നവംബർ ഒന്ന്, രണ്ട് തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ഡോ.എം.പി.ഷാഫി ഹാജി പ്രകാശനം ചെയ്തു. ശരത് ഇട്ടമ്മലാണ് ലോഗോ തയ്യാറാക്കിയത്. സ്‌കൂൾ മാനേജർ സി ടി.അഹമ്മദലി മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ കെ.വിജയൻ, പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുള്ള, ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജഹാൻ ആലിച്ചേരി, സ്‌കൂൾ കൺവീനർ സി.എച്ച്.റഫീഖ്, സെക്രട്ടറി സി എച്ച്.ഷാജു, പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ ചെമ്മനാട്, പ്രചരണ കമ്മിറ്റി കൺവീനർ ഇബ്രാഹിം കരീം, വി.പി.യൂസഫ്, പ്രദീപ് നാരായണൻ എന്നിവർ പങ്കെടുത്തു.