
കണ്ണൂർ: റവന്യൂ ജില്ലാ ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേള നാളെയും മറ്റന്നാളും കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. നാളെ രാവിലെ 9.30ന് സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിക്കും. 24ന് സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസിൽ ശാസ്ത്ര മേള, പയ്യാമ്പലം ഗേൾസ് എച്ച്.എസ്.എസിൽ സാമൂഹ്യ മേള, ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവൃത്തി പരിചയ മേള, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസിൽ ഐ.ടി മേള എന്നിവ നടക്കും. പതിനഞ്ച് സബ് ജില്ലകളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ആർ.രാജേഷ് കുമാർ, കെ.ഇസ്മായിൽ, കെ.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.