aswin

ചെറുവത്തൂർ:രണ്ടു വർഷം മുൻപ് അരുണാചൽ പ്രദേശിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജവാൻ കിഴക്കെമുറിയിലെ കെ.വി.അശ്വിന്റെ സ്മരണക്കായി കുടുംബം വീട്ടുവളപ്പിൽ ഒരുക്കിയ വായനാ ഇടം നാടിന് സമർപ്പിച്ചു. രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ശൗര്യചക്ര സുബേദാർ പി.വി.മനേഷ് കർമ്മം നിർവ്വഹിച്ചത്. ഇ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള ഫോട്ടോ അനാശ്ചാദനം ചെയ്തു. ചന്തേര എസ്.ഐ കെ.പി. സതീഷ്, തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയം എസ്.ടി.ഒ കെ.വി.പ്രഭാകരൻ മുഖ്യാതിഥികളായി. സി വി.വിജയരാജ്, ടി.തമ്പാൻ, ബി.വി.പ്രിയേഷ് , ടി.വി.വത്സരാജ്, ടി.വി. അനിൽകുമാർ സംസാരിച്ചു. വായനാ ഇടം നിർമ്മിച്ച ശിൽപ്പി പ്രകാശൻ പതിക്കാൽ, കേരള സ്കൂൾ സബ് ജൂനിയർ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.അലൻ ദേവ് എന്നിവരെ ആദരിച്ചു.