
കണ്ണൂർ: നവീൻ ബാബുവിന്റേത് ആത്മഹത്യയെന്നുറപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ കയർ മുറുകിയാണ് മരണം. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് അത് സംഭവിച്ചത്. ശരീരത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ശ്രിജിത്ത് കൊടേരിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ ബന്ധുക്കൾ ആപേക്ഷപം ഉന്നയിച്ചിരുന്നു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമെന്ന് പൊലീസ് പറഞ്ഞു.