s

കണ്ണൂർ: എ.ഡി.എം. നവീൻ ബാബു അവസാനമായി സന്ദേശം അയച്ച റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സന്ദേശം അയച്ചതല്ലാതെ മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്നാണ് പ്രേംരാജിന്റെ മൊഴി. പുലർച്ചെ 4.58ന് നവീൻ ബാബു അയച്ച വാട്സ്ആപ്പ് സന്ദേശത്തിലുണ്ടായിരുന്നത് ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ്.
4.30നും 5.30നും ഇടയിലാണ് അദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഏറെ വൈകിയാണ് പ്രേംരാജ് ഈ മെസേജ് കണ്ടത്.അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു.