
കണ്ണൂർ: സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയായിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടക ആത്മഹത്യാ പ്രേരണാകേസിൽ പ്രതിയായി. സെപ്തംബർ 9നായിരുന്നു കണ്ണൂർ ഐ.എം.എ ഹാളിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പരിപാടി നടന്നത്. ആത്മഹത്യയുടെ സാമൂഹികവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ദിവ്യ സംസാരിച്ചു. ആത്മഹത്യ തടയാനുള്ള സന്ദേശവും അന്ന് സദസിന് നൽകി.