
പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ സ്‌കൂൾ നോഡൽ ഓഫീസർമാർക്കുള്ള ശില്പശാല പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് റിസോഴ്സ് സെന്ററും സംയുക്തമായി നടത്തിയ ശില്പശാലയിൽ ബി.പി.സി ടി.എം.തുളസിധരൻ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി പരിശീലകൻ പി.സി മുനീർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.രേഷ്മ എന്നിവർ പരിശീലനം നൽകി.കെ.വിനോദ് കുമാർ, നിഷാദ് മണത്തണ,ടി.ഇ. ഷിജില,പി.ഉഷ, വൈ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.പേരാവൂർ ബ്ലോക്കിലെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകൾ ഉൾപ്പെടെ നവംബർ ഒന്നിന് 50 ശതമാനവും ഡിസംബർ ഒന്നിന് 100 ശതമാനവും ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.
ടം : ഹരിതവിദ്യാലയം പരിശീലന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു