divya-police

കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിറക്കി യൂത്ത് കോൺഗ്രസ്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് 'പി.പി.ദിവ്യ വാണ്ടഡ്" എന്നെഴുതിയ പോസ്റ്റർ പതിച്ചത്. കണ്ണൂർ പൊലീസ് സ്റ്റേഷന് മുന്നിലും മതിലിലും ജില്ലാപഞ്ചായത്ത് കവാടത്തിലും പതിച്ചു. പോസ്റ്റർ പതിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകനെ വിട്ടയച്ചശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.