തളിപ്പറമ്പ്: പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരി അറസ്റ്റ് ചെയ്‌തു. കൂവേരി തിരുങ്കുളത്തെ കെ.വി.അനുരാജിനെ(20)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ വെച്ച് സെപ്‌തംബർ 22ന് പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകർന്ന കുട്ടിയെ ബന്ധുക്കൾ ഡോക്‌ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പൂവത്ത് പറവകളെ വിൽക്കുന്ന ഷോപ്പിലെ ജീവനക്കാരനാണ് അനുരാജ്. 2022ൽ പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ അനുരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ആഴ്‌ചകളോളം ജയിലിൽ കിടന്നിരുന്നു.