
കാഞ്ഞങ്ങാട്: കോഴിക്കോട്ട് തണൽ സംഘടിപ്പിച്ച ഇൻഫിനിറ്റോ ഇന്റർ സ്‌കൂൾ സ്‌പോർട്സ് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച അമ്പലത്തറ സ്‌നേഹവീട്ടിലെ കുട്ടികൾക്ക് അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻസംസ്ഥാന വോളിതാരവും വടംവലി കോച്ചുമായ എൻ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.തണലിന്റെ മുപ്പത് സ്ഥാപനങ്ങളിലെ അറുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പർ ഡോ.സി കെ.സബിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എ.വി. .കുഞ്ഞമ്പു , പി.വി.ജയരാജ് ,രാജേഷ്‌കറിയ, അമ്പലത്തറ നാരായണൻ, ജയരാജൻ കണ്ണൊത്ത് , മുനീസ അമ്പലത്തറ എന്നിവർ സംസാരിച്ചു .തേജസുരേഷ് , ബിറ്റ്സിഷിബു , പി.വി.ദിനില, കെ.ഉണ്ണിമായ , ടി.വി.മാളവിക , എച്ച്.സജിന , വി.വി.ഷൈമിലി , പി.കെ.അഗിത ,കെ.പ്രസീത ,എം. ചന്ദ്രൻ , കെ.ബിന്ദു ,പി.പുഷ്പജ എന്നിവർ നേതൃത്വം നൽകി.