govindan

പയ്യന്നൂർ:സി പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.പിയുമായിരുന്ന ടി.ഗോവിന്ദന്റെ പതിമൂന്നാമത് ചരമ വാർഷികം ആചരിച്ചു.

തെക്കെ മമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ സി പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ പതാക ഉയർത്തി. ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഷേണായി സ്‌ക്വയറിൽ നടന്ന അനുസ്‌മരണ സമ്മേളനം സി പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി. കൃഷ്ണൻ, വി. നാരായണൻ,വി. കുഞ്ഞികൃഷ്ണൻ,എം. രാഘവൻ, കെ.കെ.ഗംഗാധരൻ, കെ.പി.ജ്യോതി സംസാരിച്ചു. ഏരിയ സെക്രട്ടറി പി.സന്തോഷ് സ്വാഗതം പറഞ്ഞു.കെ.വി.മോഹനൻ സ്വാഗതം പറഞ്ഞു.