sahodhaya

കണ്ണൂർ: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ കോംപ്ലക്സ് സി.ബി.എസ്. ഇ വിദ്യാർത്ഥികളുടെ ജില്ലാ തല കലോത്സവം നാളെ മുതൽ മൂന് ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ സ്‌കൂളുകളിലായി നടക്കും. ഭാരതീയ വിദ്യാഭവൻകക്കാട്, ഉർ സുലിൻ സീനിയർ സെക്കൻഡറി സ്‌കൂൾ പയ്യാമ്പലം, അമൃത വിദ്യാലയം കക്കാട്, കസ്തൂർബ പബ്ലിക് സ്‌കൂൾ ചിറക്കൽ, മലബാർ ഇംഗ്ലീഷ് സ്‌കൂൾചക്കരക്ക, നിത്യാനന്ദ സ്‌കൂൾ പുതിയതെരു, തുഞ്ചത്താചാര്യ വിദ്യാലയം എടചൊവ്വ, ആർമി പബ്ലിക് സ്‌കൂൾ കണ്ണൂർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ.നാളെ രാവിലെ 9.30 ന് ഉറുസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ .പി .സുബൈർ,സിസ്റ്റർ അർച്ചന പോൾ, എ.വി.ബാലൻ എന്നിവരും പങ്കെടുത്തു.