കണ്ണൂർ: കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്ത് യുവമോർച്ച . കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലാണ് യുവമോർച്ച പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.ദിവ്യയ്ക്ക് ഒളിവിൽ കഴിയാൻ സി.പി.എം നേതൃത്വവും പൊലീസും ഒത്താശ ചെയ്യുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ എ ഭരത് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സമതിയംഗം മനോജ് പൊയിലൂർ, ജില്ലാ വൈസ് പ്രസിഡന്റുമാരയ ശ്രുതി പൊയിലൂർ, സ്മിൻതേഷ്, ജില്ലാ സെക്രട്ടറിമാരായ രോഹിത് പി. റാം, അക്ഷയ് കൃഷ്ണ, നേതാക്കളായ ജയലത, സനിഷ, അമൃത തുടങ്ങിയവർ നേതൃത്വം നൽകി. അർജുൻ മാവിലക്കണ്ടി സ്വാഗതവും കെ.വി. അർജുൻ നന്ദിയും പറഞ്ഞു.