കാഞ്ഞങ്ങാട്: കേരളത്തിന്റെ നഗരങ്ങളിൽ മദ്യപാനികൾ അഴിഞ്ഞാടി നടക്കുന്നത് നിയമപാലകന്മാർ ഗൗരവമായി കാണണമെന്ന് ലഹരി നിർമാർജ്ജന സമിതി കാസർകോട് ജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നടന്ന യോഗം സംസ്ഥാന സെക്രട്ടറി മൂസ പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കരീം കുശാൽ നഗർ, എം.കെ റഷീദ് ഹാജി, ഹമീദ് ചേരങ്കൈ, മുത്തലിബ് കൂളിയങ്കാൽ, മുഹമ്മദ് ഇച്ചിലങ്കോട്, കെ. ഷംസുദ്ധീൻ, മൊയ്തിൻ കുഞ്ഞി ഹാജി, ഹംസ പുതിയ കോട്ട, സുലൈഖ, സി.എച്ച് സുബൈദ, കദീജ ഹമീദ്, ഗീതു, ജാഫർ മൂവാരിക്കുണ്ട്, അബ്ദുൾ ഖാദർ, സെവൻ സ്റ്റാർ അബ്ദുൾ റഹിമാൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് കുഞ്ഞി വടക്കേക്കര സ്വാഗതവും ജില്ലാ ട്രഷറർ കെ.വി കുട്ടിഹാജി നന്ദിയും പറഞ്ഞു.