കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് ഹൊസ്ദുർഗ്ഗ്, ബ്ലഡ് ബാങ്ക് കാസർകോട് ഗവ. ജനറൽ ആശുപത്രി, പോൾ ബ്ലഡ് എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ടി.പി സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി മോഹനൻ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ്, ഹൊസ്ദുർഗ്ഗ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, കെ രാഗേഷ്, ഹെഡ്മാസ്റ്റർ എം.പി രാജേഷ്, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, മദർ പി.ടി.എ പ്രസിഡന്റ് നൗഷിബ, സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. എ.വി സുരേഷ് ബാബു സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.കെ അജിത്ത്കുമാർ നന്ദിയും പറഞ്ഞു. നൂറിലധികം പേർ രക്തദാനം നടത്തി.