kunchambu
പി. കുഞ്ഞമ്പു അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ സ്ഥാപകൻ സി.പി.ഐ നേതാവ് പി. കുഞ്ഞമ്പുവിനെ അനുസ്മരിച്ചു. പി. കുഞ്ഞമ്പു സേവന കേന്ദ്രം, ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല എന്നിവയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ്, പയ്യന്നൂർ മണ്ഡലം സെക്രട്ടറി കെ.വി. ബാബു, കരിവെള്ളൂർ രാജൻ, പി. സദാനന്ദൻ, സി.വി. വിജയരാജ് സംസാരിച്ചു. സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. നൃത്ത വിരുന്നും മധുബേഡകം അവതരിപ്പിച്ച നാടകവും അരങ്ങേറി.