canara
കനറാ ബാങ്കിന്റെ വനിത സംരംഭകത്വം വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വായ്പ പദ്ധതിയും തിരിച്ചടവും കാര്യക്ഷമമായി ഉപയോഗിച്ച ചെമ്മനാട് സി.ഡി.എസിനുള്ള ഉപഹാരം കനറാ ബാങ്ക് കോഴിക്കോട് മേഖല ഡി.ജി.എം വി.കെ ശ്രീകാന്ത് നൽകുന്നു കാസർകോട് റീജണൽ മാനേജർ അൻഷു മാൻ ദേ സമീപം.

കാസർകോട്: കനറാ ബാങ്ക് കാസർകോട് റീജണൽ ഓഫീസിന്റെ കീഴിലുള്ള വനിത സംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വനിതകളെ ഉൾപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിൽ കനറാ ബാങ്ക് വായ്പ പദ്ധതിയും തിരിച്ചടവും കാര്യക്ഷമമായി ഉപയോഗിച്ച ചെമ്മനാട് സി.ഡി.എസിനെ ഉപഹാരവും പ്രശംസ പത്രവും നൽകി ആദരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. കനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ഡി.ജി.എം വി.കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. കാസർകോട് റീജണൽ മാനേജർ അൻസുമാൻ ദേ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് മിഷൻ കോഡിനേറ്റർ സി.എച്ച് ഇഖ്ബാൽ, ഇബ്രാഹിം മൻസൂർ കുരുക്കൾ, ഷംസുദ്ദീൻ തെക്കിൽ, മുംതാസ് അബൂബക്കർ, അമൻ നായർ സംസാരിച്ചു. കൃഷി വിജ്ഞാനകേന്ദ്രയിലെ ഡോ. ബഞ്ചമൻ മാത്യു, സച്ചിൻ പൈ, വ്യവസായ കേന്ദ്രം എക്സ്റ്റൻഷൻ ഓഫീസർ മോഹൻ എന്നിവർ ക്ലാസെടുത്തു.