
കണ്ണൂർ: യാത്രഅയപ്പ് യോഗത്തിലേക്ക് ഔപചാരികമോ അനൗപചാരികമോ എന്നല്ല, ദിവ്യയ്ക്ക് ഒരു ക്ഷണം ഉണ്ടായിട്ടില്ല. മൊഴികളിൽ ഉറച്ചുനിൽക്കുമെന്നും കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. ഇന്നലെ ജാമ്യഹർജിയിലെ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ, കളക്ടർ അനൗപചാരികമായി ക്ഷണിച്ചിരുന്നെന്ന് കോടതിയിൽ വാദിച്ചിരുന്നു. അതേസമയം അഴിമതി ആരോപണം സംബന്ധിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നില്ലെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ വാദം കളക്ടർ നിഷേധിച്ചു. ഒരു പരാതിയുണ്ടായിരുന്നെന്നും അത് സംബന്ധിച്ചുള്ളതെല്ലാം മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും കൂടുതൽ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം.