തലശേരി: പണമില്ലാത്തതിനാൽ കുട്ടികളുടെ ചികിത്സ മുടക്കരുതെന്ന നിർദ്ദേശവുമായി പ്രത്യേക സഹായ പാക്കേജൊരുക്കി കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രി. ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി 'കരുതലോടെ കണ്ണൂർ' എന്നപേരിൽ നടത്തുന്ന പ്രത്യേക പദ്ധതിയുടെ പ്രഖ്യാപനം തലശ്ശേരി പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കൃഷ്ണ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്റ്റർ കോ ഫൗണ്ടറും ഡയറക്ടറുമായ ഫർഹാൻ യാസിൻ നടത്തി.
പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ 7034466330, 949589 2239, നമ്പറുകളിൽ ലഭിക്കും. തലച്ചോറിനകത്ത് വെള്ളം കെട്ടി നിൽക്കൽ, അപസ്മാരം എന്നിവയാണ് കുട്ടികളിൽ കാണുന്ന പ്രത്യേക ചികിത്സ ആവശ്യമുള്ള പ്രധാന രോഗം.
മാസം തികയാതെയുള്ള പ്രസവം, കുട്ടിയുടെ തല വലിപ്പം കൂടൽ, നന്നായി പാൽ കുടിക്കാതിരിക്കുക, ഇടക്കിടെയുള്ള ഛർദ്ദിയും തലവേദനയും തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങളെന്ന്ന്ന് പീഡിയാട്രിക് ന്യൂറോ സർജറി വിദഗ്ധൻ ഡോ. മഹേഷ് ഭട്ട് പറഞ്ഞു. ഇതിനുള്ള സർജറികൾ പലപ്പോഴും സങ്കീർണ്ണവും പ്രത്യേക പരിചരണം ആവശ്യമുള്ളതുമാണ്. ഉയർന്ന ചെലവ് കാരണം പല കുടുംബങ്ങളും ഈ ശസ്ത്രക്രിയകൾ വൈകിപ്പിക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിതരാകുന്ന അനുഭവമാണുള്ളതെന്നും ഡോ.മഹേഷ് ഭട്ട് പറഞ്ഞു. ആശുപത്രിയുടെ കണ്ണൂർ യൂണിറ്റ് ഹെഡ് ഡോ: ദിൽഷാദ്, മാർക്കറ്റിംഗ് സീനിയർ മാനേജർ ദീപക് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.