
കാസർകോട്: ഇരിയണ്ണിയിൽ നവംബർ 2,3 തീയതികളിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. ബാലകൃഷ്ണൻ ഉള്ളിയേരിയാണ് ലോഗോ രൂപകൽപന ചെയ്തത്. ചിത്രകാരൻ സചീന്ദ്രൻ കാറഡുക്ക, ചിത്രകാരൻ ചന്ദ്രൻ മൊട്ടമ്മൽ, കാർട്ടൂണിസ്റ്റും ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര എന്നിവരടങ്ങിയ ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്. കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ, വർക്കിംഗ് ചെയർമാൻ ബി.കെ.നാരായണൻ, ജനറൽ കൺവീനർ എം.അച്യുതൻ, കൺവീനർ എസ്.വിനോദ് കുമാർ, ജോയിന്റ് കൺവീനർ സജീവൻ മടപ്പറമ്പത്ത്, ജോയിന്റ് സെക്രട്ടറിമാരായ കെ.ജനാർദനൻ, കെ.സുനീഷ്, വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന്, മീഡിയ കമ്മിറ്റി കൺവീനർ രജിത് കാടകം, ചെയർമാൻ മധുസൂദനൻ എന്നിവർ പങ്കെടുത്തു.
: