adalath

കാഞ്ഞങ്ങാട്: ഭൂമി തരം മാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുനിസിപ്പൽ ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ വന്ദനബൽരാജ്, എ.ഡി.എം. പി. അഖിൽ , രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.വി.ജയപാലൻ, കെ.വി.കൃഷ്ണൻ, ഉമേശൻ വാളൂർ, അഡ്വക്കേറ്റ് എൻ.എ.ഖാലിദ് ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, വി.കെ.രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ സ്വാഗതവും സബ് കളക്ടർ പ്രതീക് ജയിൻ നന്ദിയും പറഞ്ഞു.