rjd

കാഞ്ഞങ്ങാട്: ജനതാദൾ മുൻ ജില്ലാ പ്രസിഡന്റും സാമൂഹ്യക സാംസ്‌കാരികസഹകരണ മേഖലയിലും കാഞ്ഞങ്ങാടിന്റെ പൊതുവികസന രംഗത്തും മുൻ നിരയിൽ പ്രവർത്തിച്ച എ.വി.രാമകൃഷ്ണന്റെ നാലാമത് ഓർമ്മദിനത്തിൽ ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മുൻ കാസർകോട് ജില്ലാ ട്രഷററുമായ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, പി.വി.കുഞ്ഞിരാമൻ, പനങ്കാവ് കൃഷ്ണൻ, വി.വി.പുരുഷോത്തമൻ,അഡ്വ.രമാദേവി, പി.വി.തമ്പാൻ, പി.പി.രാജൻ, ടി. അനിത, എം.മനു, കെ.വി.മായാകുമാരി, സ്‌കറിയ മാലോം, എം.കുമാരൻ, ബാലൻ മാസ്റ്റർ, ഇ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.