investers-meet

ധർമ്മശാല: ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംരഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ നഗരസഭാ പരിധിയിലുള്ള അമ്പതോളം സംരഭകർ പങ്കെടുത്തു. നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ വി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി, കനറാ ബാങ്ക് മാങ്ങാട്ടുപറമ്പ് സീനിയർ മാനേജർ വി.വി രശ്മി ,നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷ്വാ ജോസഫ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം.സുനിൽ ശില്പശാലക്ക് നേതൃത്വം നൽകി. നഗരസഭ ഇന്റേണുമാരായ പി. രേഖ, അനഖ കിശോർ എന്നിവർ ശില്പശാല ക്രമീകരിച്ചു.