breth-cancer

തലശ്ശേരി:മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നൽകി. തലശ്ശേരി അലയൻസ് ക്ലബ്ബും തിരുവങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോക്ടർ ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. തലശ്ശേരി അലയൻസ് ക്ലബ്ബ് പ്രസിഡന്റ് രാഹുൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു, തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റാഫ് സെക്രട്ടറി കെ.ജയരാജൻ,എൻ.എസ്.എസ് ഓഫീസർ കെ.പി.ഷജില, റിനിൽ മനോഹരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.