pho-1

കണ്ണൂർ: പരിസ്ഥിതി മലിനീകരണത്തിന് ഗുഡ് ബൈ പറഞ്ഞ് മട്ടന്നൂർ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹൈബ്രിഡ് കാർ കണ്ണൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ കൈയടി നേടി. പ്ലസ് വൺ വിദ്യാർത്ഥികളായ അഭിനന്ദും വിഷ്ണുവുമാണ് സൗരോർജ്ജ ഹൈബ്രിഡ് കാർ എന്ന പുതിയ ആശയം മുന്നോട്ട് വച്ചത്.

ഫോസിൽ ഇന്ധനം കുറക്കുക,​ പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കുക,​ തലമുറയ്ക്കായി ഇന്ധനം സംരക്ഷിക്കുക എന്നിവയും ഈ കാർ അവതരിപ്പിച്ചതിലൂടെ ഇവർ ലക്ഷ്യമിടുന്നു. സോളാർ എനർജി ഇലക്ട്രിക് എനർജിയായി മാറി ബാറ്ററിയിൽ സ്‌റ്റോർ ചെയ്യപ്പെട്ടാണ് കാർ പ്രവർത്തിക്കുന്നത്.വൈദ്യുതോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഹൈബ്രിഡ് കാറിന്റെ മറ്റൊരു മോഡലാണിത്.