photo-

കണ്ണൂർ: റോഡ് അപകടം കുറക്കാൻ വീൽസ് ഓഫ് ഫ്യൂച്ചർ വാഹനവുമായി എടൂർ സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ ജോ മാത്യുവും ജൂഡ് സന്തോഷും . മദ്യപിച്ച് കയറിയാൽ വാഹനം ഓൺ ആകില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

അപകടം നടന്നാൽ ഒട്ടും സമയം കളയാതെ ആംബുലൻസിലും പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കാം.

തീപിടുത്തം തടയാൻ സാധിക്കുന്ന രീതിയിലുമാണ് ഈ വാഹനത്തിന്റെ നിർമ്മാണം .ഒരുമാസമെടുത്താണ് വാഹനത്തിന്റെ മോഡൽ ഇരുവരും ചേർന്ന് നിർമ്മിച്ചത്. പഴയവാഹനത്തിന്റെ പാർട്സുകൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം. സ്കൂൾ പ്രിൻസിപ്പാൾ ലിൻസി പി.സാം, അദ്ധ്യാപകരായ എഡ്വിൻ ജോർജ്, മീരാ ബേബി എന്നിവരും സഹായിച്ചു. മദ്യപിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങൾ വ‌ർദ്ധിച്ചു വരുന്നത് തടയുന്നതിന് വേണ്ടിയാണ് ഇരുവരുടേയും കണ്ടുപിടുത്തം.