sastra

മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് സ്കൂളുകളിൽ മുന്നിൽ

കണ്ണൂർ: കൗതുകവും അറിവും അത്ഭുതവും നിറച്ച പരീക്ഷണ,​നിരീക്ഷണങ്ങൾ കൊണ്ട് കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിച്ച ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. കണ്ണൂർ സെന്റ് തെരേസാസ്,​ സെന്റ് മൈക്കിൾസ്,​ പയ്യാമ്പലം ഗേൾസ് ,​ ചൊവ്വ ഹയർസെക്കൻഡറി എന്നിവിടങ്ങളിലായാണ് കുരുന്നുകളുടെ പ്രതിഭാവിലാസം വിളിച്ചുപറയുന്ന ശാസ്ത്ര,​ഗണിതശാസ്ത്ര,​സാമൂഹ്യശാസ്ത്ര,​പ്രവർത്തിപരിചയമേള നടന്നത്. പതിനഞ്ച് സബ്‌ജില്ലകളിൽ നിന്നായി നാലായിരം കുട്ടികളാണ് രണ്ടുദിവസങ്ങളിലായി നടന്ന മേളയിൽ മാറ്റുരച്ചത്.

റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിൽ 1185 പോയിന്റ് നേടി പയ്യന്നൂർ സബ് ജില്ലക്ക് ഓവറോൾ കിരീട നേടി. ഇരിട്ടി 1168 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. തളിപ്പറമ്പ് സബ് ജില്ല (1144 )​മൂന്നും കണ്ണൂർ നോർത്ത് (1110)​ നാലും സ്ഥാനത്തെത്തി. സ്കൂളുകളിൽ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് 460 പോയിന്റുമായി ഒന്നാമതെത്തി. മമ്പറം എച്ച്.എച്ച്.എസ്.എസ് 423 പോയിന്റുമായി രണ്ടും ചൊക്ലി രാമ വിലാസം എച്ച് .എസ് .എസ് 308 പോയിന്റോടെ മൂന്നും മയ്യിൽ ഐ.എം.എൻ.എസ് 273 പോയിന്റ് നേടി നാലാം സ്ഥാനവും നേടി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷമീമ അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഡി ആർ.രാജേഷ്‌കുമാർ ,ഡി.ഡി.ഇ ബാബു മഹേശ്വരീ പ്രസാദ്,എൻ.സുജിത്ത്,ഇ.സി. വിനോദ്, കെ.പി.നിർമ്മല, പി.ശകുന്തള,സുരേന്ദ്രൻ അടുത്തില, ജിയോ ജോർജ്ജ്, കെ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

പ്രവൃത്തിപരിചയമേള
1.ഇരിട്ടി 303

1.കണ്ണൂർ നോർത്ത് 303

2.തളിപ്പറമ്പ് നോർത്ത് 299

3 പയ്യന്നൂർ 252

സ്കൂൾ തലം

1.മൊകേരി രാജീവ് ഗാന്ധി എച്ച് .എസ് . എസ് 105

2.മമ്പറം എച്ച്. എസ്. എസ് 93

3ചൊക്ലി രാമവിലാസം 92

ഗണിതശാസ്ത്രമേള
1പയ്യന്നൂർ ജില്ല 132

2.തലശേരി നോർത്ത് 119

3.പാനൂർ 116

സ്കൂൾ തലം

1കൂത്തുപറമ്പ് ജി .എച്ച്. എസ് .എസ് 70

2.മമ്പറം എച്ച്.എസ്.എസ് 65

3.കരിവെള്ളൂർ എ.വി.എസ്.ജി എച്ച് എസ്.എസ് 62


സാമൂഹ്യശാസ്ത്രമേള

1 മട്ടന്നൂർ സബ് ജില്ല 61

2.ഇരിട്ടി 60

3.തളിപ്പറമ്പ് നോർത്ത് 54