
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ. താൻ കളക്ടറായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനയച്ച കത്തിലുണ്ടായിരുന്നത് തന്റെ മനോവിഷമമാണ്. അതിപ്പോഴുമുണ്ടെന്ന് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.