
കണ്ണൂർ: നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കണ്ണൂർ ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. നവീൻ ബാബുവിന്റെ യാത്ര അയപ്പ് ദിവസത്തെ കാര്യങ്ങളെക്കുറിച്ചാണ് ജീവനക്കാരോട് ചോദിച്ചത്. ആത്മഹത്യ കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഇന്നലെ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെന്ന നിലപാടിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം.